Kerala

പൊറോട്ട നല്‍കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു : പ്രതി പിടിയിലായി

അക്രമം നടത്തുന്നതിനിടെ പൊലീസ് ജീപ്പ് വരുന്നതകണ്ട പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു

Published by

കൊല്ലം : പൊറോട്ട നല്‍കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ച പ്രതി പിടിയില്‍. മങ്ങാട് സ്വദേശി നിഖിലേഷിനെയാണ് കിളികൊല്ലൂര്‍ പൊലീസ് പിടികൂടിയത്.

കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘംമുക്കില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.രാത്രി 7.30ഓടെ കട അടയ്‌ക്കവെ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. കട അടച്ചെന്നും പൊറോട്ട ഇല്ലെന്നും കടയുടമ അമല്‍ കുമാര്‍ പറഞ്ഞതോടെ ഭീഷണിയായി. കടയുടമയെ തല്ലിയ ശേഷം
ബൈക്കില്‍ കയറി പോയ യുവാവ് ഏറെ നേരം കഴിഞ്ഞ് സുഹൃത്തുമായി മടങ്ങിയെത്തി കൈയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കടയുടമയുടെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു.

അക്രമം നടത്തുന്നതിനിടെ പൊലീസ് ജീപ്പ് വരുന്നതകണ്ട പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തലയ്‌ക്ക് പരിക്കേറ്റ അമലിനെ കടയിലെ തൊഴിലാളികള്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by