India

നമുക്ക് എതിരെ നിന്ന രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എന്തിന് വാങ്ങണം : തുര്‍ക്കി ആപ്പിൾ ബഹിഷ്‌കരിച്ച് വ്യാപാരികൾ

Published by

പൂനെ: ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനിടെ പാകിസ്ഥാനെ പരസ്യമായി പിന്തുണച്ച തുര്‍ക്കിയ്‌ക്കെതിരെ പ്രതിഷേധവുമായി പൂനെയിലെ വ്യാപാരികള്‍. തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ‘ ആപ്പിൾ’ ബഹിഷ്‌കരിച്ചുകൊണ്ടാണ് വ്യാപാരികളുടെ പ്രതിഷേധം. നിലവില്‍ പൂനെയിലെ മാര്‍ക്കറ്റുകളില്‍ നിന്നും തുര്‍ക്കി ആപ്പിളുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്.

മറ്റുരാജ്യങ്ങളില്‍ നിന്നുള്ള ആപ്പിളുകള്‍ തിരഞ്ഞെടുത്തുകൊണ്ട് ബഹിഷ്‌ക്കരണത്തില്‍ ഉപഭോക്താക്കളും പങ്കാളികളാവുന്നതായി വ്യാപാരികള്‍ പറഞ്ഞു. സാധാരണയായി 1,000 മുതൽ 1,200 കോടി രൂപ വരെ സീസണൽ വിറ്റുവരവാണ് തുര്‍ക്കി ആപ്പിളിനുള്ളത്. ഇതിനാല്‍ തന്നെ ബഹിഷ്‌കരണം നഗരത്തിലെ പഴ വിപണിയെ സാരമായി ബാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാല്‍ ഈ നീക്കം സാമ്പത്തികം നോക്കിയല്ലെന്നും സായുധ സേനയോടും സർക്കാരിനോടുമുള്ള ഐക്യദാർഢ്യ പ്രകടനമാണെന്നും വ്യാപാരികൾ പറഞ്ഞു

തുർക്കിയിൽ നിന്ന് ആപ്പിൾ വാങ്ങുന്നത് നിർത്താൻ ഞങ്ങൾ തീരുമാനിച്ചു. പകരം ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഇറാൻ എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള ആപ്പിളുകളാണ് ഇറക്കുമതി ചെയ്യുന്നത്. ഈ തീരുമാനം നമ്മുടെ ദേശസ്‌നേഹ കടമയുമായും രാഷ്‌ട്രത്തോടുള്ള പിന്തുണയുമായും യോജിക്കുന്നു”- വ്യാപാരികൾ പറഞ്ഞു

തുര്‍ക്കി ആപ്പിളിനുള്ള ഉപഭോക്തൃ ഡിമാൻഡിൽ ഏകദേശം 50 ശതമാനം കുത്തനെ ഇടിവ് ഉണ്ടായതായി മറ്റൊരു പഴ വ്യാപാരി പറഞ്ഞു. ഉപഭോക്താക്കൾ ടർക്കിഷ് ഉൽപ്പന്നങ്ങൾ ഒഴിവാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുക്ക് എതിരെ നിന്ന ഒരു രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എന്തിന് വാങ്ങണമെന്നാണ് ഒരു ഉപഭോക്താവ് പ്രതികരിച്ചത്.അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ‘ബാന്‍ തുര്‍ക്കി’ മൂവ്‌മെന്‍റ് ശക്തമാവുന്നുണ്ട്. ഇതിന്റെ ഭാഗമായി പാകിസ്ഥാന് ആയുധങ്ങള്‍ ഉള്‍പ്പെടെ നല്‍കി സഹായിച്ച തുര്‍ക്കിയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമായിക്കൊണ്ടിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by