World

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

രോഗി പരിചരണത്തിനായുള്ള നഴ്‌സുമാരുടെ ദൈനംദിന സമര്‍പ്പണത്തെയും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയെയും ദുബായ് കിരീടാവകാശി പ്രശംസിച്ചു

Published by

ദുബായ് : അന്താരാഷ്‌ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. ദുബായ് ഹെല്‍ത്തില്‍ 15 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചവര്‍ക്കാണ് വിസ ലഭ്യമാകുക.

നഴ്സുമാര്‍ സമൂഹത്തിന് നല്‍കുന്ന വലിയ സംഭാവനകളും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ വഹിച്ച നിര്‍ണായക പങ്കും കണക്കിലെടുത്താണ് തീരുമാനം.ആരോഗ്യപരിരക്ഷാ സംവിധാനത്തില്‍ നഴ്സുമാരുടെ സ്ഥാനം മുന്‍ നിരയിലാണെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

രോഗി പരിചരണത്തിനായുള്ള നഴ്‌സുമാരുടെ ദൈനംദിന സമര്‍പ്പണത്തെയും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയെയും ദുബായ് കിരീടാവകാശി പ്രശംസിച്ചു. ദുബായ് അവരുടെ മികവിനെ വിലമതിക്കുകയും സമര്‍പ്പണത്തോടെ സേവിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക