മുംബയ്: ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും. ആറ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുകയെന്ന് ബിസിസിഐ അറിയിച്ചു.ഫൈനല്‍ മത്സരം ജൂണ്‍ 3ന് നടത്തും. സര്‍ക്കാര്‍, സുരക്ഷാ ഏജന്‍സികളുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം.
പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തുവന്നു. ഒന്നാം ക്വാളിഫയര്‍ മത്സരം ഈ മാസം 29നും എലിമിനേറ്റര്‍ മത്സരം 30നും നടക്കും. രണ്ടാം ക്വാളിഫയര്‍ ജൂണ്‍ 1ന് നടക്കും. കലാശപ്പോരാട്ടം ജൂണ്‍ 3 ന്.
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം ഏറിയതോടെയാണ് ബിസിസിഐ ഐപിഎല്‍ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവെയ്‌ക്കാന്‍ നിര്‍ബന്ധിതരായത്. സുരക്ഷാഭീഷണിയെ തുടര്‍ന്നാണ് മത്സരങ്ങള്‍ മാറ്റിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: