ഇസ്ലാമബാദ് : പാകിസ്ഥാനോട് മുട്ടിയത് എത്ര നഷ്ടമാണെന്ന് മോദിക്ക് മനസ്ലിലായെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുടെ പ്രസ്താവനയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് പിന്നാലെ ട്രോളുകള്‍. വെടിനിര്‍ത്തലിന് പിന്നാലെയാണ് ഈ പ്രസ്താവനയുമായി ഷഹീദ് അഫ്രീദി രംഗത്തെത്തിയത്.
മാത്രമല്ല, പാകിസ്ഥാന്‍ സേന ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ഒന്നാണെന്നും ഷഹീദ് അഫ്രീദി പറയുന്നു. പാകിസ്ഥാന്‍ സേനയ്‌ക്ക് നന്ദി പറഞ്ഞുകൊണ്ട് പാകിസ്ഥാനില്‍ സംഘടിപ്പിച്ച റാലിയില്‍ ആയിരുന്നു ഷഹീദ് അഫ്രീദിയുടെ ഈ വാചകമടി.
ഇന്ത്യയെ നിശ്ശബ്ദമാക്കിയതിന് പാക് സേനയെ അഫ്രീദി അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ക്ക് പേര് കേട്ട ആളാണ് മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷഹീദ് അഫ്രീദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: