ന്യൂദൽഹി ; ‘ഓപ്പറേഷൻ സിന്ദൂരിനെ’ പിന്തുണച്ചതിന് ബിജെപി നേതാവ് നവനീത് കൗർ റാണയ്‌ക്ക് വധഭീഷണി.പാകിസ്ഥാനിൽ നിന്നുള്ള ഫോൺ കോളുകൾ വഴിയാണ് ഭീഷണികൾ ലഭിച്ചത്. കുങ്കുമം അവശേഷിക്കില്ല, അത് പ്രയോഗിക്കുന്നവനും അവശേഷിക്കില്ല , ഞങ്ങൾ നിന്നെ കൊല്ലും’ എന്ന് പറഞ്ഞാണ് ഫോൺ കോളുകൾ വന്നത്.
സംഭവത്തിൽ നവനീത് റാണ മുംബൈ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മുംബൈയിലെ ഖാർ പോലീസാണ് കേസ് അന്വേഷിക്കുന്നത്.നവനീത് റാണ ഓപ്പറേഷൻ സിന്ദൂരിനെ പിന്തുണച്ച് ഒരു സോഷ്യൽ മീഡിയ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഭീഷണി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: