Kerala

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘വിജയത്തില്‍ എല്ലാവര്‍ക്കും നന്ദി’

Published by

തിരുവനന്തപുരം: ഈ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍. സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന എല്ലാ പരിപാടികളും ഏറെ ആവേശകരവും വിജയവുമായിരുന്നു. ഭാവിയിലേക്ക് പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കുന്ന അനുഭവങ്ങളാണിത്. തിരുവനന്തപുരം പൂര്‍ണമായും കുറച്ചു ദിവസങ്ങളായി പൂജപ്പുര മൈതാനിയിലേക്ക് വരികയും പരിപാടികള്‍ പങ്കെടുക്കുകയും ചെയ്തു. എല്ലാ തരത്തിലും പെട്ട ആളുകള്‍ പ്രായഭേദമെന്യേ പങ്കെടുത്തു. വരും കാലത്തേക്കുള്ള വലിയ ഈര്‍ജ്ജമാണ് ഈ വിജയം സമ്മാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക