തിരുവനന്തപുരം: നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിര്‍ (26) ആണ് മരിച്ചത്. ഹാഷിറിന്റെ നെഞ്ചിലും തുടയിലും കഴുത്തിലുമായി 9 ഇടങ്ങളില്‍ കുത്തേറ്റു
ഹാഷിറിനെ കുത്തി കൊലപ്പെടുത്തിയ സുഹൃത്ത് നിസാര്‍ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കൊലപാതകം.
മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: