വയനാട് :മദ്യപിച്ച് ലക്ക് കെട്ട നിലയില്‍ കാറോടിച്ച ജയില്‍ വകുപ്പ് ജീവനക്കാരനെ പനമരം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇയാളുടെ കാര്‍ മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ച് അപകടമുണ്ടാക്കി.
വയനാട് കൂളിവയലിലാണ് സംഭവം. കണിയാമ്പറ്റ സ്വദേശി മനീഷാണ് പിടിയിലായത്.
കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും പിക്കപ്പിലുമാണ് മനീഷോടിച്ച കാര്‍ ഇടിച്ചത്.സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മനീഷ്എന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: