കൊച്ചി : ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു. മത്സ്യ തൊഴിലാളിയായ ഡെയ്‌സന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് കത്തിയത്.
പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് വള്ളം കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ശനിയാഴ്ച മത്സ്യ ബന്ധനം കഴിഞ്ഞ് കരയില്‍ കയറ്റി വച്ച വള്ളമാണ് കത്തിയത്.
തോപ്പുംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അട്ടിമറി ശ്രമവും അന്വേഷിക്കുന്നുണ്ട്.
















