തിരുവനന്തപുരം: മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു. നാവായിക്കുളം കുടവൂര്‍ സ്വദേശി റിസ്വാനയ്‌ക്കാണ് ദാരുണാന്ത്യം.
അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് കുട്ടിയുടെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. രാവിലെ പത്തു മണിയോടെയായിരുന്നു അപകടം.
മരം ഒടിഞ്ഞ് വീഴുന്നത് കണ്ട് ഒന്നര വയസുകാരിയായ അനുജത്തിയെ രക്ഷിക്കാന്‍ ഓടിയെത്തിയതായിരുന്നു റിസ്വാന. എന്നാല്‍ റിസ്വാനയുടെ ശരീരത്തിലാണ് മരം വീണത്.അനുജത്തി അത്ഭുതകരമായി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: