ആലപ്പുഴ: അടൂര്‍ പ്രകാശിന് കെപിസിസി പ്രസിഡന്‌റു സ്ഥാനം കൊടുക്കാഞ്ഞതിനെതിരെ ആഞ്ഞിടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെപിസിസിയിലും ഈഴവര്‍ അന്യം നിന്ന് പോവുകയാണെന്നും അദ്‌ദേഹം കുറ്റപ്പെടുത്തി. സാമുദായിക സമവാക്യം നടപ്പാക്കി എന്ന് അവര്‍ പറയുന്നു. അങ്ങിനെ പറയുന്നവര്‍ ആര്‍ക്കു കൊടുത്തു കെപിസിസി പ്രസിഡണ്ട് സ്ഥാനം? ഒരു ക്രിസ്ത്യാനിക്ക് കൊടുത്തു. അപ്പോള്‍ അത് സമവാക്യം ആണോ. ഈഴവര്‍ക്ക് കൊടുത്തതാട്ടെ, യുഡിഎഫ് കണ്‍വീനര്‍സ്ഥാനം. എന്തിനു കൊള്ളാം ആ പദവി? ഒരു അധികാരവുമില്ല. ഇതൊക്കെ പറയുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട് നമ്മള്‍ എന്നും കബളിപ്പിക്കപ്പെടുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു
കേരളത്തിലെ കോണ്‍ഗ്രസിന് മികച്ച നേട്ടങ്ങള്‍ നല്‍കിയ കെ സുധാകരനെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ക്രൈസ്തവ സഭയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാണ് മറ്റി മറ്റൊരാളെ പ്രതിഷ്ഠിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് കഴിഞ്ഞ കുറേക്കാലമായി ഈഴവവിരുദ്ധ പാര്‍ട്ടിയായി മാറിയെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: