കോഴിക്കോട്: വടകര മൂരാട് പാലത്തിന് സമീപം ദേശീയ പാതയില്‍ വാഹനാപകടത്തില്‍ നാല് മരണം.ടെമ്പോ ട്രാവലറും കാറുമാണ് കൂട്ടിയിടിച്ചത്.
കാര്‍ യാത്രക്കാരായ ന്യൂ മാഹി സ്വദേശിനി റോജ, പുന്നോല്‍ സ്വദേശിനി ജയവല്ലി, അഴിയൂര്‍ സ്വദേശിനി രഞ്ജി, മാഹി സ്വദേശി ഷിഗിന്‍ ലാല്‍ എന്നിവരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരാളെ വടകരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ട്രാവലറില്‍ യാത്ര ചെയ്തിരുന്ന ഒമ്പത് പേര്‍ക്ക് നിസാര പരിക്കേറ്റു. അഴിയൂരില്‍ നിന്ന് കോഴിക്കോട് കോവൂരിലെ വിവാഹ വീട്ടിലേക്ക് പോകവെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കര്‍ണാടക രജിസ്ട്രേഷന്‍ ട്രാവലറുമായാണ് കാര്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടി പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: