തിരുവനന്തപുരം: പ്രണയമണി തൂവല്‍ പൊഴിയും പവിഴമഴ……. മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ…. പാട്ടിനൊപ്പം നൃത്തം ചെയ്ത് കാണികളെ കൈയിലെടുത്ത് കൃഷ്ണപ്രഭ. ആദ്യ ഗാനത്തിന് തന്നെ നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. ജന്മഭൂമി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടന്ന കലാപാരിപാടിയിലാണ് കൃഷ്ണപ്രഭയും ഭാഗ്യരാജും മ്യൂസിക്കല്‍ നൃത്ത പരിപാടിയിലൂടെ ജനങ്ങളെ വിസ്മയിപ്പിച്ചത്.
പ്രണയ മണിതൂവല്‍ പൊഴിയും എന്ന പാട്ട് കൃഷ്ണപ്രഭ പാടിയപ്പോള്‍ ജനങ്ങള്‍ കൈയടിച്ച് സ്വീകരിച്ചു. മ്യൂസിക്കല്‍ പരിപാടി ആരംഭിച്ചപ്പോള്‍ തന്നെ കാണികളെക്കൊണ്ട് വേദി നിറഞ്ഞിരുന്നു. ഇരിക്കാന്‍ സ്ഥലം ലഭിക്കാത്തതിനാല്‍ പലരും മൈതാനത്തിന് വെളിയില്‍ നിന്നാണ് പരിപാടി വീക്ഷിച്ചത്. അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ചും ഗാനങ്ങള്‍ ആലപിച്ചു. മെലഡിയോടൊപ്പം അടിപൊളി ഗാനങ്ങളും ആലപിച്ചപ്പോള്‍ എല്ലാവര്‍ക്കും ആസ്വാദ്യമായി. കുട്ടികളും പ്രായമായവരുമെല്ലാം ഒരുപോലെയാണ് സംഗീതനിശ ആസ്വദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: