തിരുവനന്തപുരം: രോഗങ്ങള്‍ക്ക് കാരണം ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍ മാത്രമല്ല വസ്ത്രം കൂടിയാണെന്ന് ബാലരാമപുരം ഹാന്‍ഡ്‌ലൂം പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ ബിജു പറയുന്നു.
വിയര്‍പ്പ് വീണ്ടും ശരീരം തന്നെ ആഗിരണം ചെയ്യുന്നതാണ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം. ശുദ്ധമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ശരീരത്തിലെ ഈര്‍പ്പം അപ്പപ്പോള്‍ തന്നെ പിടിച്ചെടുക്കുമെന്ന് ബിജു ചൂണ്ടിക്കാട്ടുന്നു. ജന്മഭൂമി സുവര്‍ണജൂബിലി പവലിയനിലാണ് ബാലരാമപുരം കൈത്തറി സ്റ്റാളുള്ളത്. ദിവസം മുഴുവന്‍ ജോലി ചെയ്താലും കൂലി തുച്ഛമായതിനാല്‍ പുരുഷന്‍മാര്‍ ഭൂരുപക്ഷവും കൈത്തറി മേഖലയില്‍നിന്ന് പിന്നാക്കം പോയി… സ്ത്രീകളും മറ്റു മേഖലകളിലേക്ക് മാറിയതോടെ കൈത്തറി വ്യവസായം ഇല്ലാതാവുന്ന സ്ഥിതി വന്നു. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നബാര്‍ഡ് മുന്നോട്ടു വന്നത്. പാരമ്പര്യ നെയ്‌ത്തു തൊഴിലാളികളെയെല്ലാം ഷെയര്‍ ഹോള്‍ഡേഴ്‌സുമാരാക്കി ബാലരാമപുരം ഹാന്‍ഡ്‌ലൂം പ്രൊഡ്യൂസര്‍ കമ്പനിയുടെ കീഴില്‍ കൊണ്ടുവന്ന് കൈത്തറി മേഖലയക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കി. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ഔപചരികമായി ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ബാലരാമപുരം സെന്ററിന്റെ ഉദ്ഘാടനം അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആണ് നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: