തിരുവനന്തപുരം: ഭാരതത്തിന്റെ അമൃതകാലത്തേക്ക് ചൂളം വിളിച്ച് പായുന്ന തീവണ്ടിയുടെ പഴമയും പ്രൗഢിയും വിജയ ലക്ഷ്യവും വിളിച്ചോതുന്ന പ്രദര്‍ശനം ജന്മഭൂമി സുവര്‍ണജൂബിലി മെഗാ എക്‌സിബിഷന്‍ ഹാളിനെ ശ്രദ്ധേയമാകുന്നു.
സ്വിസ് ലോക്കോമോട്ടീവ് വര്‍ക്‌സില്‍ നിര്‍മ്മിച്ച് ഭാരതത്തിലെത്തിച്ച സ്വീസ് ലോക്കോമോട്ടീവ് എക്‌സ് ക്ലാസ് മീറ്റര്‍ഗേജ് എന്‍ജിന്റെ മോഡല്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1914 ല്‍ നിര്‍മിച്ച ഈ എന്‍ജിന്റെ പരമാവധി വേഗം 30 കിലോമീറ്ററും ഭാരം 50.3 ടണ്ണും കുതിരശക്തി 1220 ഉം ആയിരുന്നു.
ഇംഗ്ലണ്ടില്‍ നിര്‍മിച്ച നീലഗിരി മൗണ്ടന്‍ റെയില്‍വേ എന്‍ജിനും പ്രദര്‍ശനത്തിലുണ്ട്. മണ്ണെണ്ണ വിളക്കില്‍ തെളിയുന്ന ആദ്യകാല സിഗ്നല്‍ ലൈറ്റാണ് മറ്റൊരു പ്രധാന ആകര്‍ഷണം. റെയില്‍വേയുടെ തുടക്കകാലത്ത് ലോക്കോപൈലറ്റും സ്റ്റേഷന്‍ മാനേജര്‍മാരും കൈമാറിയിരുന്ന, ചൂരല്‍ തടിയില്‍ നിര്‍മ്മിച്ച ടോക്കണ്‍ ഹൂപ്പ് കൗതുകം പകരുന്ന ഒന്നാണ്.
2003 ല്‍ നിര്‍മ്മിച്ച ഡീസല്‍ ഇലക്ട്രിക് ട്രെയിനിന്റെ കുതിരശക്തി 3300 എച്ച്പി ആണ്. ഇതിന്റെ ഭാരമാകട്ടെ 117 ടണ്ണും വേഗം 120 കിലോമീറ്ററും. 1980 ലെ 112 ടണ്‍ ഭാരമുള്ള ഇലക്ട്രിക് ട്രെയിന്റെ എന്‍ജിന് 112 ടണ്‍ ആയിരുന്നു ഭാരം. കുതിരശക്തി 3800. 1962 ലെ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്, മെട്രോ ട്രെയിന്‍, വന്ദേഭാരതിന്റെ വിവിധ മോഡലുകള്‍ എന്നിവയും പ്രദര്‍ശന നഗരി സന്ദര്‍ശിക്കുന്നവരുടെ മനം കവരുന്നവയാണ്.ലത്തേക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: