തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പുതിയ പഠനങ്ങളും ആത്യാധുനിക ശരീര ശസ്ത്രക്രിയ ഉപകരണങ്ങളുമായി കാഴ്ചയും അറിവും ഒരുക്കുകയാണ് ശ്രീചിത്ര ബയോ മെഡിക്കല്‍ ടെക്‌നോളജി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍. ജന്മഭൂമി പ്രദര്‍ശനിയിലാണിത്.
ശ്രീചിത്രയുടെ സഹായത്തോടെ പഠനം നടത്തി രാജ്യത്ത് നിര്‍മ്മിച്ച ചിത്ര ഹൃദയ വാല്‍വ് ഉള്‍പ്പെടെ നിരവധി നിര്‍മ്മിത ശരീര ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇവിടെയുണ്ട്. അംഗവൈകല്യമുള്ളവര്‍ക്കായി രൂപകല്പന ചെയ്ത എല്ലുകളും പാദങ്ങളും സംബന്ധിച്ച വിവരങ്ങള്‍ അറിയാനും കാണാനും ജനത്തിരക്ക് കൂടുതലാണ്. ശ്രീചിത്രയില്‍ വികസിപ്പിച്ച ബ്ലഡ് പമ്പ്, അയോര്‍ട്ടിക് സ്‌റ്റെന്റ് ഗ്രാഫ്റ്റ്, ബ്ലഡ് ബാഗ്, ഡ്രഗ് എലൂട്ടിംഗ് ബ്ലോആക്ടീവ് ബോണ്‍ സിമന്റ്, ആനുലോപ്ലാസ്റ്റി റിങ് തുടങ്ങി നിരവധി ഉത്പന്നങ്ങളെക്കുറിച്ച് പ്രദര്‍ശിനിയിലൂടെ മനസിലാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: