Kerala

സാമ്പത്തിക മുന്നേറ്റത്തിന് ചെറുകിട സംരംഭങ്ങള്‍ക്ക് നിര്‍ണായക പങ്ക്: സുന്ദരം രാമാമൃതം

Published by

തിരുവനന്തപുരം: അമേരിക്കയുടെ താരിഫ് ഉയര്‍ത്തല്‍ നടപടിയുടെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക സംവാദത്തോടെയാണ് ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ നാലാം ദിവസം ആരംഭിച്ചത്. സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.

ഭാരതസമ്പദ് വ്യവസ്ഥയില്‍ല്‍ചെറുകിട സംരംഭങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്വദേശി ജാഗരണ്‍മഞ്ച് ദേശീയ കണ്‍വീനര്‍ സിഎ. സുന്ദരം രാമാമൃതം പറഞ്ഞു. കൊവിഡിനുമുമ്പ് ആരും ശ്രദ്ധിക്കാതിരുന്ന ഗ്രാമീണ മേഖലയിലെ സമ്പദ് വ്യവസ്ഥ പിന്നീട് വലിയ വളര്‍ച്ചയാണ് നേടിയത്. കേന്ദ്രസര്‍ക്കാര്‍ ഗ്രാമീണ ചെറുകിട സംരംഭങ്ങള്‍ക്ക് അനുകൂലമായി സ്വീകരിച്ച നയങ്ങളാണ് ഇത്തരത്തിലുള്ള വളര്‍ച്ചയ്‌ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് ലോകരാജ്യങ്ങളെ ഭാരതവുമായി ബന്ധിപ്പിക്കുന്നന്നതരത്തിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് മുന്നേറ്റത്തിന്റെ ഒരു കാരണം. തുറമുഖങ്ങള്‍, റെയില്‍വേ, റോഡ്, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ അതിവേഗം സജ്ജമാകുന്നു. മറ്റ് രാജ്യങ്ങളേക്കാള്‍ നമ്മുടെ മാനുഷിക വിഭവശേഷി വളരെ വലുതാണ്. 140 കോടി വരുന്നന്നനമ്മുടെ ജനസംഖ്യയില്‍ല്‍37 കോടിവരുന്ന യുവജനങ്ങളാണ് നമ്മുടെ കരുത്ത്. 2030-35 ആകുമ്പോള്‍ ഭാരതം 10 ട്രില്യണ്‍ സാമ്പത്തിക ശേഷിയുള്ള രാജ്യമായി മാറുമെന്ന് സുന്ദരം രാമാമൃതം പറഞ്ഞു.

പലപ്പോഴും നമ്മുടെ ജിഡിപി അടിസ്ഥാനരഹിതമായാണ് അടയാളപ്പെടുത്തുന്നത്. മൂന്ന് മാസത്തിനിടയില്‍ പാര്‍ലെ ഇന്ത്യ യുപിയിലെ ഗോരഖ്പൂര്‍, വാരണാസി, മീററ്റ് തുടങ്ങി നാലു ജില്ലകളില്‍ നടത്തിയ പഠനത്തില്‍ ജിഡിപി 17.5 ലക്ഷം കോടിയാണെന്ന് മനസിലാക്കി. എന്നാല്‍ നിലവില്‍ രേഖപ്പെടുത്തിയിരുന്ന ജിഡിപി 7.9 ലക്ഷം കോടിമാത്രമാണ്.

ഇരുപത്തഞ്ച് വര്‍ഷമായി ജന്മഭൂമിയെയും അതിന്റെ പടിപടിയായുള്ള വളര്‍ച്ചയെയും വീക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനാഭിപ്രായം സ്വരൂപിക്കാന്‍ കഴിയുന്ന ഒരു പ്രധാന മാധ്യമമായി ജന്മഭൂമി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രഞ്ജിത് കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. ബാല്‍ക്കോ എംഡി സുധീര്‍കുമാര്‍, രഞ്ജിത് കാര്‍ത്തികേയന്‍, യുവരാജ് ഗോകുല്‍, നിഖില്‍, എസ്.സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക