കൊച്ചി: വീട്ടില്‍ അതിക്രമിച്ചു കയറി രണ്ടരപവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പൊലീസ് പിടിയില്‍.ഉദയംപേരൂര്‍ മണകുന്നം കരയില്‍ നികര്‍ത്തില്‍ വളര്‍കോഡ് വീട്ടില്‍ അജേഷ് പങ്കജാക്ഷന്‍ (47) നെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ 7 മണിയോടെ എത്തി അടുക്കള വഴി അകത്തു കടന്നാണ് മോഷണം നടത്തിയത്. മോഷണം നടന്ന വീടിന്റെ സമീപത്ത് നിന്ന് മാറി ബൈക്ക് പാര്‍ക്ക് ചെയ്താണ് ഇയാള്‍ അകത്തു കടന്നത്.
സമീപത്തെ 15ഓളം സിസിടിവി ക്യാമറ പരിശോധിച്ച് ആണ് പൊലീസ് പ്രതിയെ പിടികൂടിയത് .മോഷ്ടിച്ച മുതല്‍ പൊലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: