ന്യൂദല്‍ഹി : പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെങ്കിലും പഹല്‍ഗാം സിന്ധു നദീതട കരാര്‍ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നീക്കങ്ങള്‍ തുടരുമെന്ന് കേന്ദ്രം.
ഭീകരവാദത്തോട് ശക്തമായ സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നത്.അതില്‍ ഒരു ഇളവും ഉണ്ടാകില്ലെന്നുമാണ് കേന്ദ്രത്തിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്
അതേസമയം പാകിസ്ഥാന്‍ പ്രകോപനങ്ങളോട് ഇന്ത്യ പ്രതികരിച്ചത് കൃത്യതയോടെയും ഉത്തരവാദിത്തത്തോടെയുമാണെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇന്ത്യ പാകിസ്ഥാനിലെ ആരാധനാലയങ്ങള്‍ തകര്‍ത്തു എന്നുള്‍പ്പെടെ വ്യാജ പ്രചാരണം പാകിസ്ഥാന്‍ നടത്തി. എന്നാല്‍ ഇന്ത്യ ലക്ഷ്യം വച്ചത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രമെന്നും പാകിസ്ഥാന്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും പ്രതിരോധമന്ത്രാലയം വെളിപ്പെടുത്തി. വെടിനിര്‍ത്തലിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കമാന്‍ഡര്‍ രഘു ആര്‍ നായര്‍, വിംഗ് കമാന്‍ഡന്‍ വ്യോമിക സിംഗ് , കേണല്‍ സോഫിയ ഖുറേഷി എന്നിവരാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നേരത്തേ ഇന്ത്യയും പാകിസ്ഥാനും സൈനികനടപടികള്‍ മരവിപ്പിക്കാന്‍ ധാരണയായെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിമുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.
ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദറും അറിയിച്ചു. എക്‌സ് അക്കൗണ്ടിലൂടെയാണ് സ്ഥിരീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: