ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്റെ ദൃശ്യം (വലത്ത്)
ന്യൂദല്‍ഹി ബിജെപിയുടെ ഔദ്യോഗിക സമൂഹമാധ്യമപേജിലും കേണല്‍ സോഫിയ ഖുറേഷി. ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് പറയുന്ന ഭാഗത്തിന്റെ വീഡിയോയും സൈറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി എന്ന സന്ദേശത്തിനൊപ്പമാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ശത്രുവിന്റെ എല്ലാ ആക്രമണങ്ങളേയും ഇന്ത്യ നിര്‍വ്വീര്യമാക്കിയെന്നും പാകിസ്ഥാന്‍ സഹായത്തിനായി കരയുകയാണെന്നും ഉള്ള സന്ദേശത്തിനൊപ്പമാണ് കേണല്‍ സോഫിയ ഖുറേഷിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രസക്തമായ ഒരു ഭാഗം പങ്കുവെച്ചിരിക്കുന്നത്.
“എല്‍ഒസിയില്‍ പാകിസ്ഥാന്‍ നടത്തിയ എല്ലാ ആക്രമണങ്ങളെയും ഇന്ത്യ തകര്‍ത്തു തരിപ്പണമാക്കി. സ്ക്രീനില്‍ നിങ്ങള്‍ക്ക് വീഡിയോ കാണാന്‍ കഴിയുന്നില്ലേ?”- കേണല്‍ സോഫിയയുടെ ഈ വീഡിയോയാണ് ബിജെപി പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ മലനിരകളില്‍ ഇന്ത്യയുടെ പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങളാണ് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക