Education

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

Published by

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) ഇന്റഗ്രേറ്റഡ് എംഎസ് സി ഫിസിക്‌സ് വകുപ്പ് പൂര്‍വവിദ്യാര്‍ത്ഥി ഗോപിക നിഷ ഗോപാലന് ജര്‍മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഫ്രെയ്ബര്‍ഗില്‍ ഡോ. ഗ്യുസെപ്പെ സാന്‍സോണിന്റെ കീഴില്‍ ‘നോവല്‍ അറ്റോസെക്കന്റ് മെട്രോളജി ഫോര്‍ ഫ്രീ ഇലക്ട്രോണ്‍ ലേസേഴ്സ്’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനായി മേരി സ്‌ക്ലോഡോവ്‌സ്‌ക ക്യൂറി ഡോക്ടറല്‍ ഫെലോഷിപ്പ് ലഭിച്ചു.

ഈ ഫെലോഷിപ്പ് യൂറോപ്യന്‍ യൂണിയന്റെ ഹൊറൈസണ്‍ യൂറോപ്പ് റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ പദ്ധതിയുടെ ഭാഗമായ ക്വാട്ടോ നെറ്റ്വര്‍ക്കിന്റെ കീഴിലാണ്. 2024 ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന ഗോപികയ്‌ക്ക് മൂന്നു വര്‍ഷത്തേക്ക് പ്രതിമാസം 3954.76 യൂറോ വീതം സ്‌റ്റൈപ്പന്റ് ലഭിക്കും. മൊത്തം തുക ഏകദേശം 1.3 കോടി രൂപ (1,42,371.36 യൂറോ) വരും. മലപ്പുറം സ്വദേശിനിയായ ഗോപിക, ഗോപാലന്‍ പി. യുടെയും നിഷാ കെ. പി.യുടെയും മകളാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by