അംബാല : ഹരിയാനയിലെ സിർസയിൽ ഇന്ത്യൻ സൈന്യം പാകിസ്ഥാൻ മിസൈൽ വെടിവച്ചിട്ടു. പാകിസ്ഥാന്റെ ‘ഫത്തേ 2’ മിസൈൽ ആണ് വെടിവെച്ചിട്ടുകൊണ്ട് ഇന്ത്യ ഉചിതമായ മറുപടി നൽകിയതായി സൈനിക വൃത്തങ്ങൾ പറഞ്ഞു.
ഫത്താ-2 മിസൈലിന്റെ ദൂരപരിധി ഏകദേശം 400 കിലോമീറ്ററാണെന്നും പാകിസ്ഥാന്റെ ഏറ്റവും ആധുനിക ആയുധങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നുവെന്നും സൈന്യം പറഞ്ഞു. എന്നാൽ ഈ മിസൈൽ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിനെതിരെ ദയനീയമായി പരാജയപ്പെടുകയും ആകാശത്ത് തന്നെ നശിപ്പിക്കപ്പെടുകയും ചെയ്തു.
പാകിസ്ഥാനിൽ നിന്നുള്ള തുടർച്ചയായ ആക്രമണങ്ങൾക്ക് ഇന്ത്യ നാല് വ്യോമസേനാ താവളങ്ങൾ ആക്രമിച്ചുകൊണ്ട് ഉചിതമായ മറുപടി നൽകിയതായി വൃത്തങ്ങൾ അറിയിച്ചു.
ഇതിനുപുറമെ ശ്രീനഗറിന് സമീപം പാകിസ്ഥാൻ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു. കൂടാതെ, പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ഒരു പാകിസ്ഥാൻ പോസ്റ്റ് ഇന്ത്യ തകർക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: