മുംബൈ : ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കനത്ത സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ബോളിവുഡ് മുതൽ ടിവി മേഖലയിലുള്ളവർ വരെയുള്ള താരങ്ങൾ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിലും രാജ്യത്തെ പിന്തുണയ്‌ക്കുന്നതിലും ഒട്ടു മടിക്കുന്നില്ല.
ഏപ്രിൽ 7 ന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം പഹൽഗാം ആക്രമണത്തിന് പ്രതികാരം ചെയ്തു. ഇതിനെ നിരവധി ഇന്ത്യൻ കലാകാരന്മാർ സൈന്യത്തെ പ്രശംസിക്കുകയും അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. ബോളിവുഡ് നടി സെലീന ജെയ്റ്റ്‌ലിയും ഓപ്പറേഷൻ സിന്ദൂരിനെയും ഇന്ത്യൻ സായുധ സേനയെയും പ്രശംസിച്ചു.
ഇന്ത്യൻ സായുധ സേനയ്‌ക്കുള്ള പിന്തുണ അവർ പ്രകടിപ്പിക്കുകയും രാഷ്‌ട്രത്തെ സംരക്ഷിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ നടിക്ക് നവമാധ്യമങ്ങളിൽ ട്രോളുകൾ നേരിടേണ്ടി വന്നു. അതേസമയം ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ചതിന് തന്നെ അൺഫോളോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ട്രോളുകൾക്ക് ശക്തമായ മറുപടി നൽകി സെലീന ജെയ്റ്റ്‌ലി മറ്റൊരു പോസ്റ്റ് പങ്കിട്ടു.
ഇത്തരമൊരു സാഹചര്യത്തിൽ ദേശസ്‌നേഹത്തെക്കുറിച്ചുള്ള തന്റെ നിലപാടിനെ വ്യക്തമാക്കുന്നതിനിടയിൽ തീവ്രവാദത്തിനെതിരായ തന്റെ ശബ്ദം ട്രോളർമാർക്ക് ഭീഷണിയാണെങ്കിൽ തന്നെ പിന്തുടരുന്നത് നിർത്താൻ സെലീന ആവശ്യപ്പെട്ടു.
” ഞാൻ എന്റെ രാജ്യത്തിനുവേണ്ടി സംസാരിക്കുന്നതിനാൽ എന്നെ പിന്തുടരുന്നത് നിർത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവർ ഇത് ശ്രദ്ധാപൂർവ്വം വായിക്കണം. “എന്റെ രാജ്യത്തോടൊപ്പം നിന്നതിന് ഞാൻ ഒരിക്കലും ക്ഷമ ചോദിക്കില്ല. ഭീകരതയുടെ പേരിൽ നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ഞാൻ ഒരിക്കലും നിശബ്ദയായിരിക്കില്ല.” – ട്രോളുകൾക്ക് മറുപടിയായി സെലീന ജെയ്റ്റ്‌ലി തന്റെ പോസ്റ്റിൽ എഴുതി.
ഇതിനു പുറമെ ഓപ്പറേഷൻ സിന്ദൂരിൽ അഭിമാനിക്കുന്നതായും നടി പറഞ്ഞു.
” നിരപരാധികളായ ഓരോ ജീവനും നഷ്ടപ്പെട്ടതിൽ ഞാൻ എന്റെ അനുശോചനം അറിയിക്കുന്നു’ അക്രമത്തെ ന്യായീകരിക്കുകയോ മഹത്വപ്പെടുത്തുകയോ ചെയ്യുന്നവരുടെ കൂടെ ഞാൻ ഒരിക്കലും നിൽക്കില്ല. ഇന്ത്യയോടുള്ള എന്റെ സ്നേഹം നിങ്ങളെ വേദനിപ്പിക്കുന്നുവെങ്കിൽ, ഭീകരതയ്‌ക്കെതിരായ എന്റെ ശബ്ദം നിങ്ങളെ ഭയപ്പെടുത്തുന്നുവെങ്കിൽ എന്നെ അൺഫോളോ ചെയ്യുക. നിങ്ങൾക്ക് ഒരിക്കലും എന്നോടൊപ്പം ഈ വഴി നടക്കേണ്ടി വരില്ല. ഞാൻ സമാധാനത്തിനുവേണ്ടിയാണ് സംസാരിക്കുന്നത്. ഞാൻ സത്യത്തിനു വേണ്ടി നിലകൊള്ളുന്നു, എന്റെ സൈനികർക്കൊപ്പം എപ്പോഴും നിലകൊള്ളുന്നു. നിങ്ങളുടെ പേരോ മതമോ ചോദിക്കാതെ തന്നെ അവർ നിങ്ങളെ സംരക്ഷിക്കും.” – സെലീന എക്സിൽ കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: