ചാലക്കുടി: ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു. പുതുക്കാട് ബസ് സ്റ്റാന്‍ഡിനു സമീപം ഉണ്ടായ അപകടത്തില്‍ വരാക്കര സ്വദേശി ആന്‍സ്റ്റിന്‍ (19) അണ് മരിച്ചത്.
ബൈക്കില്‍ കൂടെയുണ്ടായിരുന്ന അലനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
ചാലക്കുടിയില്‍ നിന്ന് മുളങ്കുന്നത്തുകാവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആന്‍സ്റ്റിനെ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: