ശ്രീനഗര്‍:നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു വരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി മുരളി നായിക്(27) ആണ് വീര മൃത്യു വരിച്ചത്. ശ്രീ സത്യസായി ജില്ലയില്‍ ഗൊറാന്റല മണ്ഡലത്തിലെ പുട്ടഗുണ്ടലപള്ളെ ഗ്രാമത്തിലാണ് എം. മുരളി നായികിന്റെ വീട്.
ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയിലായിരുന്നു മുരളി നായിക് ഉണ്ടായിരുന്നത്.ഗുരുതരമായി പരിക്കേറ്റ മുരളി നായിക്കിനെ ദല്‍ഹിയിലേക്ക് വിമാനത്തില്‍ കൊണ്ടുപോകാന്‍ തുടങ്ങവെയാണ് മരണം .
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഗവര്‍ണര്‍ എസ്. അബ്ദുള്‍ നസീറും മരണത്തില്‍ അനുശോചനം അറിയിച്ചു. ജവാന്റെ മൃതദേഹം ശനിയാഴ്ച വീട്ടിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: