തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി.ഇക്കാര്യം പൊലീസ് ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.
മേയ് 18, 19 തീയതികളില്‍ രാഷ്‌ട്രപതി എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനായുള്ള ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് ചെയ്തിരുന്നത് പൊലീസായിരുന്നു. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് അടക്കമുള്ള കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തുകയുണ്ടായി. ഈ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ മാറ്റിയിട്ടുണ്ട്.
18ാം തീയതി കോട്ടയം കുമരകത്ത് എത്തുന്ന രാഷ്‌ട്രപതി വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നിലയ്‌ക്കലില്‍ എത്തി, അവിടെ നിന്നും സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി മടങ്ങുമെന്നായിരുന്നു ധാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: