ന്യൂദൽഹി : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ ലോകം മുഴുവനും അഭിനന്ദിക്കുകയാണ് . ഭീകരതയെ ഊട്ടിവളർത്തിയ പാകിസ്ഥാന് ഇന്ത്യ നൽകിയ ഉചിതമായ തിരിച്ചടി എന്ന് തന്നെയാണ് പല ലോകരാജ്യങ്ങളും ഇതിനെ വിശേഷിപ്പിക്കുന്നത് . എന്നാൽ തീവ്ര ഇസ്ലാമിസ്റ്റുകളായ ചില കലാകാരന്മാരാണ് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെ അപലപിച്ചത് . ഇപ്പോഴിതാ ഓപ്പറേഷൻ സിന്ദൂറിനെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ച പാക് നടി മഹിറാഖാന് തക്ക മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് 18 ഫെയിം അവിനാശ് മിശ്ര .
‘ മനസ്സിലുള്ളത് തുറന്നുപറയുന്നതിൽ നിന്ന് വിലക്കിയിട്ടില്ലാത്ത ഒരു രാജ്യത്ത് ജീവിക്കാൻ കഴിഞ്ഞതിൽ വളരെ ഭാഗ്യവതിയാണ്. യാതൊരു തെളിവുമില്ലാതെയാണ് പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് . ‘എന്നും മഹിറാ ഖാൻ പറഞ്ഞിരുന്നു.
‘ഓ മഹിര ദീദി, ഞങ്ങൾ പാകിസ്ഥാനികളെ കുറ്റപ്പെടുത്തേണ്ടതില്ല, ലോകം മുഴുവൻ തെളിവുകൾ കണ്ടു കഴിഞ്ഞു . ഇനി സ്ഥിതി മെച്ചപ്പെട്ടു കഴിഞ്ഞാൽ, ജോലി തേടി നമ്മുടെ ഇന്ത്യയിലേക്ക് വരരുത്. നിങ്ങളുടെ രാജ്യത്തിന്റെ പക്ഷം ചേരാൻ നിങ്ങൾ നിങ്ങളുടെ എല്ലാം നൽകേണ്ടിവരും. ഇവിടെ ചില സെലിബ്രിറ്റികൾ അവരുടെ പരിധിയിലും അനുയായികളുടെ എണ്ണത്തിലും രാജ്യദ്രോഹികളായി മാറിയിരിക്കുന്നു. പക്ഷേ വിഷമിക്കേണ്ട, അവരുടെ ഊഴം പിന്നീട് വരും.‘ എന്നാണ് അവിനാഷിന്റെ മറുപടി .
അതിർത്തിക്കപ്പുറത്തു നിന്നുള്ള , ഇന്ത്യൻ പ്രേക്ഷകരിൽ നിന്ന് പ്രശസ്തി നേടിയ സെലിബ്രിറ്റികൾ ഇപ്പോൾ ഇന്ത്യയുടെ തീവ്രവാദത്തിനെതിരായ നടപടിയെ ലജ്ജാകരവും ഭീരുത്വവുമാണെന്ന് വിളിക്കുന്നു. ഇത് കാപട്യത്തിന്റെ ഉന്നതിയാണ്. നമ്മുടെ സെലിബ്രിറ്റികൾ ഇപ്പോൾ എവിടെയാണ്? നിങ്ങളുടെ ബ്രാൻഡിന്റെയോ ഫോളോവേഴ്‌സിന്റെയോ എണ്ണം ലാഭിക്കാൻ വേണ്ടി മാത്രം നിങ്ങളുടെ രാജ്യത്തിനുവേണ്ടി സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ, അങ്ങനെ നടിക്കരുത്. നിശബ്ദത നിഷ്പക്ഷമല്ല, ഭീരുത്വമാണ്.- എന്ന മറ്റൊരു പോസ്റ്റും അവിനാശ് പങ്ക് വച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: