വാഷിംഗ്ടണ്‍ : ‘ഇന്ത്യക്കാരോട് ആയുധം താഴെയിടാന്‍ അമേരിക്കയ്‌ക്ക് പറയാനാവില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് . ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെക്കുറിച്ച് ടെലിവിഷന്‍ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്‌ദേഹം. പഹല്‍ഗാം ആക്രമണം നടക്കുമ്പോള്‍ താന്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിലായിരുന്നു. അതിനാല്‍ സാഹചര്യത്തിന്റെ ഗൗരവം അംഗീകരിക്കുന്നുവെന്ന് അദ്‌ദേഹം പറഞ്ഞു. ‘ഇത് വിശാലമായ ഒരു പ്രാദേശിക യുദ്ധത്തിലേക്ക് കടക്കാതിരിക്കാന്‍ ദൈവം വിലക്കട്ടെ. തീര്‍ച്ചയായും, ഞങ്ങള്‍ ഈ കാര്യങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്,’ വാന്‍സ് പറഞ്ഞു.
‘അടിസ്ഥാനപരമായി ഞങ്ങളുടെ കാര്യമല്ലാത്ത ഒരു യുദ്ധത്തില്‍ ഞങ്ങള്‍ ഇടപെടാന്‍ പോകുന്നില്ലെന്നും നമുക്ക് ചെയ്യാന്‍ കഴിയുന്നത് സംഘര്‍ഷം കുറയ്‌ക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണെന്നും അഭിമുഖത്തില്‍ വാന്‍സ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: