ഭാരതത്തിന്റെ ‘സിന്ദൂര പ്രഹര’ത്തില്‍ പ്രത്യക്ഷത്തില്‍ പാകിസ്ഥാന്‍ വിറയ്‌ക്കുമ്പോള്‍ പരോക്ഷമായി ഭാരതത്തിന്റെ തിരിച്ചടിയേല്‍ക്കുന്ന രാജ്യം ചൈനയാണ്. ചൈനയുടെ പ്രതിരോധ സംവിധാനങ്ങളുടെ മുഖ്യ പ്രയോക്താക്കള്‍ പാകിസ്ഥാനാണെന്നിരിക്കേ, കഴിഞ്ഞദിവസം ഭാരതം നടത്തിയ പ്രത്യാക്രമണത്തില്‍ തകര്‍ന്ന ജെ-17 ജെറ്റ് വിമാനവും അതുപോലെ വ്യോമപ്രതിരോധ സംവിധാനങ്ങളും ചൈന പാകിസ്ഥാന് കോടിക്കണക്കിനു രൂപയ്‌ക്ക് നല്കിയതാണ്. ചൈനയുടെ അത്യന്താധുനികം എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രതിരോധ സംവിധാനങ്ങള്‍ തകരുമ്പോള്‍ ചൈനയുടെ നെഞ്ചുകൂടിയാണ് പിളരുന്നത്.
എച്ച്ക്യു-9
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീരിലെ സാധാരണക്കാര്‍ക്കെതിരേ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിനു തിരിച്ചടിയായി ഭാരതം നടത്തിയ പ്രത്യാക്രമണത്തിലാണ് ലാഹോറിലെ പാക് വ്യോമ പ്രതിരോധ യൂണിറ്റുകള്‍ നശിപ്പിക്കപ്പെട്ടത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചൈനീസ് നിര്‍മിത എച്ച്ക്യു-9. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഘടകമാണിത്. പാകിസ്ഥാന്റെ ആയതിനുശേഷം ഇതിന്റെ പേര് എച്ച്ക്യു-9 പി എന്നായി. പി എന്നാല്‍ പാകിസ്ഥാന്‍. ശത്രുരാജ്യത്തിന്റെ വിമാനങ്ങള്‍, ഡ്രോണുകള്‍, മിസൈലുകള്‍ തുടങ്ങിയ വ്യോമ ഭീഷണികള്‍ കണ്ടെത്തുന്നതിനും അവയെ ട്രാക്ക് ചെയ്യുന്നതിനും തടയാനും നശിപ്പിക്കാനുമായി ചൈനയില്‍ നിന്നു വാങ്ങിയ സംയോജിത വ്യോമ പ്രതിരോധ റഡാര്‍ സംവിധാനമാണ് എച്ച്ക്യു-9. പാകിസ്ഥാന്റെ സൈനികശക്തിക്ക് വലിയ ബലമാണ് എച്ച്ക്യു-9 എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, എച്ച്ക്യു-9ന്റെ കണ്ണുകള്‍ പതിക്കാത്ത മിസൈലുകളുണ്ടെന്ന് തെളിയിക്കുന്ന നീക്കമായിരുന്നു ഭാരതത്തിന്റേത്. ലാഹോറിനുള്ള കവചമായി ചൈനീസ് എച്ച്ക്യൂ-9 വ്യോമപ്രതിരോധ സംവിധാനത്തിന്റെ വകഭേദം ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതാണ് ഭാരതം തകര്‍ത്തത്.
2024ലെ പാക് ദിന പരേഡിലാണ് ദീര്‍ഘദൂര എച്ച്ക്യു-9പി ഉപരിതല-വായു മിസൈല്‍ സംവിധാനം ആദ്യമായി ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. അവ തൊടുക്കാനുള്ള സാവകാശം പോലും ഭാരതം നല്കിയില്ല. 2021ലാണ് ഇവ പാക് സൈന്യത്തിന്റെ ഭാഗമായത്. 125 കിലോമീറ്റര്‍ ദൂരപരിധിയുമുണ്ട്. പാകിസ്ഥാന്‍ ഉപയോഗിക്കുന്ന മറ്റൊരു പ്രതിരോധ സംവിധാനമാണ് എച്ച്ക്യു-16. ചൈനീസ് നിര്‍മിത റഡാര്‍ സംവിധാനവും ഭാരതം തകര്‍ത്തു. വ്യോമതാവളങ്ങള്‍, പാലങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, മറ്റ് ഉയര്‍ന്ന മൂല്യമുള്ള ആസ്തികള്‍ എന്നിവ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന മീഡിയം-റേഞ്ച് റഡാര്‍ സംവിധാനമാണ് എച്ച്ക്യു-16.
ജെഎഫ്-17 ഫൈറ്റര്‍ ജെറ്റ്
ഭാരത വ്യോമസേനയുടെ വലിയ വിജയമായാണ് ചൈനീസ് നിര്‍മിത ജെഎഫ്-17 ഫൈറ്റര്‍ ജെറ്റുകളില്‍ ഒരെണ്ണം വെടിവച്ചിട്ടത്. മെയ് 7ന് അതിര്‍ത്തി കടന്നെത്തിയ ജെഎഫ് 17നെ കശ്മീരിലെ അഖ്‌നൂര്‍ മേഖലയിലാണ് വെടിവച്ചിട്ടത്. വിമാനത്തിന്റെ പ്രധാനഅവശിഷ്ടങ്ങള്‍ സൈന്യം ഉടന്‍ തന്നെ നീക്കിയിരുന്നു. ജെഎഫ് 17 തണ്ടര്‍ ഫൈറ്റര്‍ ജെറ്റും ചൈന-പാകിസ്ഥാന്‍ സൈനിക സഹകരണത്തിന്റെ മുന്‍നിര പദ്ധതിയാണ്. അമേരിക്ക തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകള്‍ പാകിസ്ഥാനു നല്കുന്നത് നിര്‍ത്തിയ ശേഷമാണ് പാകിസ്ഥാന്‍ ഇവ ചൈനയില്‍ നിന്നു സ്വന്തമാക്കുന്നത്. 2023 വരെ 140-ലധികം ജെഎഫ്-17 ജെറ്റുകള്‍ പാകിസ്ഥാന്‍ വാങ്ങിയതായാണ് വിവരം. ഒരു വിമാനത്തിന് ഏകദേശം 2530 മില്യണ്‍ ഡോളര്‍ ചെലവാകും. അതിലൊരെണ്ണമാണ് ഇപ്പോള്‍ തവിടുപൊടിയായത്. ജെഎഫ് 17നെക്കൊണ്ടും പാക് സേനയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് അവര്‍ മനസിലാക്കുന്നു.
ചൈന മുഖ്യ പങ്കാളിപാകിസ്ഥാന്റെ പ്രധാന ആയുധ വിതരണക്കാരാണ് ചൈന. ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) ഭാഗമായി പാകിസ്ഥാനില്‍ ചൈന വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍-ഐ) പദ്ധതിയാണ് പ്രധാനം.
ഭാരതത്തിന്റെ പ്രതിരോധ വളര്‍ച്ചയെയും സാമ്പത്തിക വളര്‍ച്ചയെയും തടയുന്നത് ലക്ഷ്യംവച്ച് കരുത്ത് കൂട്ടാനുള്ള ചൈനയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ ഇടനാഴി ഉണ്ടാക്കിയത്. 2020നും 2024നും ഇടയില്‍ പാകിസ്ഥാന്റെ ആയുധ ഇറക്കുമതിയുടെ 81 ശതമാനവും ചൈനയില്‍ നിന്നാണ്. 2017നും 2021നും ഇടയില്‍ ഇത് 72 ശതമാനമായിരുന്നു.
ചൈനയുടെ ആയുധ കയറ്റുമതിയില്‍ ഏറിയ പങ്കും പാകിസ്ഥാനിലേക്കു തന്നെ. 2017 നും 2021 നും ഇടയില്‍ 47 ശതമാനം ആയുധങ്ങളും പോയത് പാകിസ്ഥാനിലേക്ക്. 2019നും 2023നും ഇടയില്‍ ചൈനയില്‍ നിന്നുള്ള പാകിസ്ഥാന്റെ ആയുധ ഇറക്കുമതി മാത്രം 5.28 ബില്യണ്‍ ഡോളറാണ്. അതായത് പാകിസ്ഥാന്റെ മൊത്തം ആയുധ ഇറക്കുമതിയുടെ 63 ശതമാനം. ചൈനയില്‍ നിന്ന് വാങ്ങുന്ന പ്രതിരോധ സാധനങ്ങള്‍ മികച്ചതല്ലെന്ന വിമര്‍ശനം പാകിസ്ഥാനില്‍ നിന്നുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തുര്‍ക്കിയെയും അഞ്ച് വര്‍ഷമായി പാകിസ്ഥാന്‍ ആശ്രയിക്കുന്നു.
സമീപകാലത്ത് പാകിസ്ഥാന്‍ ചൈനയില്‍ നിന്നു വാങ്ങിയ പ്രതിരോധ സംവിധാനങ്ങള്‍
2015ല്‍ വാങ്ങിയ ടൈപ്പ് 041 അന്തര്‍വാഹിനികള്‍: എട്ട് ₹ 5 ബില്യണ്‍
2018ല്‍ വാങ്ങിയ ടൈപ്പ് 054 ഫ്രിഗേറ്റുകള്‍ നാല് ₹ 1.4 ബില്യണ്‍
2022ല്‍ വാങ്ങിയ ജെ-10 സിഇ ജെറ്റുകള്‍ 36 വിമാനങ്ങള്‍ക്ക് ₹ 1.52 ബില്യണ്‍
ജെഎഫ്-17 ഫൈറ്റര്‍ ജെറ്റ് (2007 മുതല്‍) ₹ 23 ബില്യണ്‍
2018ല്‍ വാങ്ങിയ വിങ് ലൂങ് -2 ഡ്രോണുകള്‍- 48 യൂണിറ്റുകള്‍ക്ക് ₹200300 മില്യണ്‍
എച്ച്ക്യു-9, പിഎല്‍-15 വ്യോമപ്രതിരോധ സംവിധാനങ്ങള്‍- ₹650900 മില്യണ്‍
സെഡ്- 10എംഇ ഹെലികോപ്റ്ററുകള്‍: ₹150240 മില്യണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: