കേരളത്തിലെ കായിക രംഗം മെച്ചപ്പെടുത്തുന്നതിന് ആദ്യം വേണ്ടത് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ശക്തിപ്പെടുത്തുകയാണെന്ന് കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍ പറഞ്ഞു. തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ മുതിര്‍ന്ന കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തയാറാകാത്തതാണ് കായികമേഖല നേരിടുന്ന വെല്ലുവിളി. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ ശത്രുവായി കാണുന്ന മനോഭാവമാണ് നിലവിലുള്ളത്. ഇതിനു മാറ്റം വന്നില്ലെങ്കില്‍ വരുന്ന ഒളിമ്പിക്‌സില്‍ കേരളത്തിന്റെ പ്രാതിനിധ്യം കുറയും. കായികോപകരണങ്ങള്‍ വാങ്ങാന്‍ പോലും പണമില്ലാതെ നിരവധി താരങ്ങള്‍ വിഷമിക്കുകയാണ്. ഇത് പരിഹരിക്കാന്‍ വേണ്ടപ്പെട്ടവര്‍ മുന്‍കൈയെടുത്താല്‍ അടുത്ത ഒളിമ്പിക്‌സില്‍ മെഡലുകള്‍ നേടാന്‍ നമ്മുടെ താരങ്ങള്‍ക്ക് ആകും. മെച്ചപ്പെട്ട പരിശീലകരെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: