ന്യൂദല്‍ഹി: ജമ്മുവിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലുമായി വ്യാഴാഴ്ച രാത്രി പാകിസ്ഥാന്‍ വ്യോമാക്രമണ ശ്രമം ചെറുത്ത ഇന്ത്യ പാകിസ്ഥാന്റെ എഫ്-16 വിമാനം ഉള്‍പ്പെടെ യുദ്ധ വിമാനങ്ങള്‍ വെടിവച്ചിടുകയും ചെയ്തു. 15 ഇടങ്ങളിലാണ് പാകിസ്ഥാന്‍ ആക്രമണശ്രമം നടത്തിയത്.
പാക് ഡ്രോണുകളും മിസൈലുകളും ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു. ജമ്മു കശ്മീരിലെ ഉധംപൂരിലും രാജസ്ഥാനിലെ ജയ്സാല്‍മീറിലും പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ഇന്ത്യ പരാജയപ്പെടുത്തി. അഖ്നൂറില്‍ ഒരു ഡ്രോണ്‍ വെടിവെച്ചിട്ടു.
പൂഞ്ചില്‍ രണ്ട് ചാവേര്‍ ഡ്രോണുകളാണ് വെടിവെച്ചിട്ടത്. ജമ്മുവിലെ വിമാനത്താവളത്തിന് സമീപം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഒരേസമയം ആക്രമണം നടത്താനായിരുന്നു പാകിസ്ഥാന്റെ ശ്രമം.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയതോടെ വരുന്ന റോക്കറ്റുകളെ വിജയകരമായി തടയാനായി. ജമ്മു വിമാനത്താവളം, സാംബ, ആര്‍എസ് പുര, അര്‍ണിയ, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വെച്ച് എട്ട് പാകിസ്ഥാന്‍ മിസൈലുകളെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ചെറുത്തു. ജമ്മു സര്‍വകലാശാലയ്‌ക്ക് സമീപവും രണ്ട് പാകിസ്ഥാന്‍ ഡ്രോണുകള്‍ തകര്‍ത്തു.
അതിനിടെ കാശ്മീരില്‍ ചാവേര്‍ ആക്രമണം നടന്നതായും വാര്‍ത്തയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: