പട്ന : ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രിയില്‍ ജനിച്ച കുഞ്ഞിന് സിന്ദൂര്‍ എന്ന് പേരിട്ട് ബിഹാറില്‍ നിന്നുള്ള മാതാപിതാക്കള്‍. ബിഹാറിലെ കുന്ദന്‍ കുമാന്‍ മണ്ഡല്‍ ആണ് തന്റെ നവജാത ശിശുവിന് സിന്ദൂര്‍ എന്ന് പേരിട്ടത്. ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച ദിവസം ജനിച്ച കുഞ്ഞിന് എന്തുപേരിടണമെന്നത് സംബന്ധിച്ച് തനിക്ക് ആശങ്കകളേതുമില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ തനിക്കേറെ അഭിമാനമുണ്ടെന്നും അവരോടുള്ള ആദരസൂചകരമായാണ് മകള്‍ക്ക് സിന്ദൂര്‍ എന്ന പേരിടുന്നതെന്നും കുന്ദന്‍ പറഞ്ഞു. കുന്ദന്റെ തീരുമാനത്തെ വീട്ടുകാരും ആശുപത്രി ജീവനക്കാരുമുള്‍പ്പെടെ എല്ലാവരും അഭിനന്ദിച്ചുകൊണ്ടാണ് സ്വീകരിച്ചത്.
മണിക്കൂറുകള്‍ മാത്രം പ്രായമുള്ള നവജാത ശിശുവിന് തന്റെ പേരിന്റെ അര്‍ഥം മനസ്സിലാക്കാനുള്ള പ്രായമായില്ലെങ്കിലും വളര്‍ന്നുവരുമ്പോള്‍ രാജ്യത്തെ കുറിച്ചോര്‍ത്ത് അഭിമാനിക്കുമെന്ന് രക്ഷിതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: