കൊല്ലം : ആഡംബര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം വിളിച്ചതിന് നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അഞ്ചാലുംമൂട് പൊലീസ് ആണ് നടനെ കസ്റ്റഡിയിലെടുത്തത്.
പൊലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരെയും വിനായകന്‍ അസഭ്യം വിളിച്ചു.ഒടുവില്‍ നാലുമണിക്കൂറിന് ശേഷമാണ് വിനായകനെ വിട്ടയച്ചത് .
സിനിമാ ചിത്രീകരണത്തിനാണ് വിനായകന്‍ കൊല്ലത്ത് എത്തിയത്. ചിത്രീകരണം പൂര്‍ത്തിയാക്കി വിശ്രമിക്കുന്നതിനിടെ വിനായകന്റെ മാനേജര്‍ മദ്യപിച്ച് ബഹളം വച്ചു. ഇത് ചോദിക്കാനാണ് നടന്‍ ഇടപെട്ടത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ ഹോട്ടലില്‍ എത്തിയ സ്ത്രീകളും കുട്ടികളും കേള്‍ക്കേ അസഭ്യവര്‍ഷം നടത്തി.ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി വിനായകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പുറത്തേക്കിറങ്ങി പോകാന്‍ ശ്രമിച്ചതോടെ പൊലീസ് സ്റ്റേഷന്റെ വാതില്‍ മുന്നില്‍ നിന്ന് പൂട്ടി. ഇതിനിടെ വിനായകന്റെ മാനേജര്‍ ദൃശ്യങ്ങള്‍ പകര്‍ത്തരുത് എന്ന് പറഞ്ഞത് തര്‍ക്കത്തിനിടയാക്കി.ഒടുവില്‍ പൊലീസ് വിട്ടയച്ചപ്പോള്‍ പോകുന്നില്ല എന്ന് പറഞ്ഞും വിനായകന്‍ ബഹളം വച്ചു. നാലു മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന വിനായകനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഹോട്ടലുകാര്‍ക്ക് പരാതിയില്ലാത്ത പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിനാണ് വിനായകനെതിരെ അഞ്ചാലമൂട് പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: