India

ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിക്കുകയും, പാകിസ്ഥാന്റെ പിന്തുണയ്‌ക്കും ചെയ്തു ; ദിൽഷാദിനെയും , സെയ്ദിനെയും, സീഷാനെയും പൊക്കി യുപി പൊലീസ്

Published by

ലക്നൗ : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിക്കുകയും, പാകിസ്ഥാന്റെ പിന്തുണയ്‌ക്കും ചെയ്ത മൂന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ . ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ദിൽഷാദ് , സെയ്ദ്, സീഷാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പാകിസ്ഥാൻ പതാക പിടിച്ചുനിൽക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമായി ദിൽഷാദ് ഇട്ടിരുന്നു. തുടർന്ന് നാട്ടുകാർ ഇയാൾക്കെതിരെ പരാതി നൽകി . പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മീററ്റിൽ സലൂൺ നടത്തുന്ന സെയ്ദ് ഒരു പാകിസ്ഥാനിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം എഴുതി. പാകിസ്ഥാൻ നിയന്ത്രിത പ്രദേശങ്ങളിലെ ഭീകര ക്യാമ്പുകൾ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന പാകിസ്ഥാന്റെ നിലപാടിനെയും സെയ്ദ് പിന്തുണച്ചു. ഇൻസ്റ്റാഗ്രാമിൽ ഈ അഭിപ്രായം കണ്ട ആളുകൾ പോലീസിനെ അറിയിക്കുകയായിരുന്നു.

സെയ്ദ് ജോലി ചെയ്യുന്ന സലൂണിന്റെ ഉടമയായ സീഷാനെയും അറസ്റ്റ് ചെയ്തു. മീററ്റിൽ ഇത്തരത്തിലുള്ള 10 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെയെല്ലാം നടപടിയെടുക്കുമെന്നും, അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യിക്കുമെന്നും പോലീസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by