ഒരിക്കല്‍ യാത്രക്കിടയില്‍ റോഡില്‍ ഒരു പക്ഷി വീണ് പറക്കാന്‍ കഷ്ടപ്പെടുന്നത് കണ്ടു, തിരക്കിയപ്പോള്‍ കടുത്ത വേനലല്ലേ, വെള്ളം കിട്ടാത്തതുകൊണ്ടാവാം എന്ന മറുപടി കേട്ടു. അന്നുതന്നെ ഒരു തീരുമാനമെടുത്തു. അതാണ് ‘ജീവജലത്തിന് ഒരു മണ്‍പാത്രം’.
വീട്ടിലെത്തി ടെറസില്‍ മണ്‍പാത്രത്തില്‍ വെള്ളം വെച്ചു, നിരവധി പക്ഷികള്‍ വെള്ളം കുടിക്കാനെത്തി. അയല്പക്കത്തും അയല്‍ നാട്ടിലും ഇത് തുടര്‍ന്നു. 2022ല്‍ ഒരു ലക്ഷം മണ്‍പാത്രം വിതരണം ചെയ്തു, ഒരു ലക്ഷം തികഞ്ഞ മണ്‍പാത്രം പ്രധാനമന്ത്രി മോദിക്ക് ഗുരുവായൂരില്‍ വച്ച് സമര്‍പ്പിച്ചു, അദ്ദേഹം അത് സ്വന്തം വസതിക്കു മുന്നില്‍ വയ്ക്കുമെന്ന് അറിയിച്ചു.
പക്ഷികളുടെ സംഗീതത്തിന് പ്രകൃതിയില്‍ മാറ്റം വരുത്താനാവും, പൂക്കള്‍ വിരിയിക്കാനും വിളവ് കൂട്ടുവാനും ഇതിനാവും എന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തലെന്ന് ചോദ്യത്തിന് മറുപടിയായി ശ്രീമന്നാരായണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: