ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായി റഫാല്‍ ജെറ്റിന്റെ കളിപ്പാട്ടരൂപം കാണിച്ച് നടത്തിയ പരിഹാസം (ഇടത്ത്) റഫാല്‍ ജെറ്റ് ഉപയോഗിച്ച് തൊടുത്ത മിസൈലില്‍ തകര്‍ന്ന പാക് ഭീകരകേന്ദ്രത്തിന്റെ ചിത്രം (വലത്ത്)
ന്യൂദല്‍ഹി: കണ്ണുതട്ടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഒന്ന് മാത്രമാണ് ഇന്ത്യയ്ക്ക് റഫാല്‍ ജെറ്റെന്ന യുപിയിലെ കോണ്‍ഗ്രസ് നേതാവ് അജയ് റായിക്ക് സമൂഹമാധ്യമങ്ങള്‍ വന്‍വിമര്‍ശനം. ആണുങ്ങള്‍ക്കറിയാം റഫാല്‍ ജെറ്റ് എങ്ങിനെ ഉപയോഗിക്കണമെന്നാണ് റഫാല്‍ ജെറ്റില്‍ നിന്നുള്ള മിസൈലേറ്റ് തകര്‍ന്ന പാകിസ്ഥാനിലെ ഭീകരക്യാമ്പില്‍ നിന്നുയരുന്ന തീകുംഭത്തിന്റെ ചിത്രം കാട്ടിയാണ് പലരും അജയ് റായിയെ വിമര്‍ശ
ക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബുധനാഴ്ച രാവിലെ ഇന്ത്യ പാക് അധീന കശ്മീരിലും പാകിസ്ഥാനിലെ പഞ്ചാബിലും നടത്തിയ ആക്രമണത്തില്‍ ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു. കിറുകൃത്യമായ മിസൈല്‍ ആക്രമണത്തിന് പേര് കേട്ടതാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍. ഇന്ത്യ ഫ്രാന്‍സില്‍ നിന്നും ഫളാല്‍ വിമാനങ്ങള്‍ വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഹിന്ദു ദിനപത്രം ദിവസങ്ങളോളമാണ് എഡിറ്റോറിയല്‍ എഴുതിയത്. കോണ്‍ഗ്രസും ഇത് ഏറ്റുപിടിച്ച് മോദിയ്‌ക്കും മോദി സര്‍ക്കാരിനും എതിരെ വന്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഒന്നും ഏശിയില്ല. കൃത്യസമയത്ത് ഇന്ത്യ ആവശ്യപ്പെട്ട റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും ഇവിടെ എത്തുകയും ചെയ്തു. റഫാല്‍ വിമാനം പറപ്പിക്കാന്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാരെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.
മാത്രമല്ല റഫാല്‍ ജെറ്റ് ഉള്‍പ്പെടെ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന് വന്‍ കയ്യടികളാണ് ഉയരുന്നത്. ഇത്രയും വിലകൊടുത്ത് വാങ്ങിയ റഫാല്‍ ജെറ്റുകള്‍ വെറും കണ്ണുതട്ടാതിരിക്കാന്‍ വേണ്ടി ഉമ്മറത്ത് കെട്ടിത്തൂക്കാനുള്ള കാഴ്ചവസ്തുമാത്രമാണെന്നായിരുന്നു അജയ് റായിയുടെ പരിഹാസം. എന്തായാലും അതിന് ചുട്ടമറുപടിയാണ് മോദി സര്‍ക്കാര്‍ ബുധനാഴ്ചത്തെ പാക് ആക്രമണത്തിലൂടെ നല്‍കിയത്. ഇതോടെ കോണ്‍ഗ്രസ് നേതാവ് അജയ് റായി മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക