കൊച്ചി: ഏലൂരില്‍ ക്ഷേത്രകുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. ആലുവ കുന്നുംപുറം സ്വദേശി ആദര്‍ശ് (20)ആണ് മരിച്ചത്.
ഏലൂര്‍ അഗ്നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ക്ഷേത്രത്തില്‍ മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിക്കുന്ന ജോലിക്ക് എത്തിയതായിരുന്നു ആദര്‍ശ്.
കാല്‍ തെന്നി കുളത്തില്‍ വീഴുകയായിരുന്നു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ആദര്‍ശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: