ഛത്തീസ്ഗഢ്: തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ നടത്തിയ ഓപ്പറേഷനില്‍ സുരക്ഷാ സേന 26 മാവോയിസ്റ്റുകളെ വധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഛത്തീസ്ഗഢ് അതിര്‍ത്തിയിലുള്ള കരേഗുട്ട കുന്നുകളില്‍ നക്‌സലുകള്‍ക്കെതിരെ ഈ വര്‍ഷം നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനാണിത്. 20,000 ത്തോളം സൈനികര്‍ ഉള്‍പ്പെടുന്ന ഈ ഓപ്പറേഷനില്‍ സിആര്‍പിഎഫും ഛത്തീസ്ഗഢ് പോലീസിന്റെ യൂണിറ്റുകളും നേതൃത്വം നല്‍കി. ഏപ്രില്‍ 21 ന് ആരംഭിച്ച ഓപ്പറേഷന്‍ 18 ദിവസങ്ങള്‍ പിന്നിട്ടു. ഛത്തീസ്ഗഢിലെ ബിജാപൂരില്‍ നിന്ന് തെലങ്കാന അതിര്‍ത്തിക്കപ്പുറം വരെ മാവോയിസ്റ്റ് വേട്ട നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: