ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂറിന്റെ കീഴിൽ, ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും നിരോധിത ഭീകര സംഘടനകളായ ജെയ്‌ഷെ-ഇ-മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുടെ ആസ്ഥാനങ്ങൾ തകർത്തെറിഞ്ഞിരുന്നു . ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ലഷ്‌കർ-ഇ-തൊയ്ബയിലെ നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഇതിൽ ഒരു ഭീകരന്റെ ശവസംസ്കാര ചടങ്ങിന്റെ വീഡിയോ പാകിസ്ഥാൻ മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതിൽ ലഷ്കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡറും സൈനിക ഉദ്യോഗസ്ഥരും നിരന്ന് നിൽക്കുന്നതും കാണാം .
ഖാരി അബ്ദുൾ മാലിക്, ഖാലിദ്, മുദാസിർ എന്നിവരുടെ സംസ്കാര ചടങ്ങുകൾ മുരിദ്കെയിൽ കർശന സുരക്ഷയിലാണ് നടന്നത്. ജമാഅത്ത്-ഉദ്-ദവയുടെ രാഷ്‌ട്രീയ വിഭാഗമായ പാകിസ്ഥാൻ മർകാസി മുസ്ലീം ലീഗിന്റെ വക്താവ് തബിഷ് ഖയൂം പറയുന്നതനുസരിച്ച്, സിവിൽ ബ്യൂറോക്രസി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്ത ഖയൂം, സൈനിക, ജമാഅത്ത്-ഉദ്-ദവ ഉദ്യോഗസ്ഥരുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനകൾ, പാകിസ്ഥാന്റെ സുരക്ഷയ്‌ക്കും പങ്കെടുത്തവർ പ്രാർത്ഥനകൾ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: