കറാച്ചി: പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും നിരവധി ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ആക്രമണം നടത്തി. ഈ ആക്രമണത്തിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ജെയ്‌ഷെ ഭീകരൻ മസൂദ് അസറിന്റെ കുടുംബത്തിലെ 10 അംഗങ്ങളും കൊല്ലപ്പെട്ടു എന്നതാണ്. ഇതിനുപുറമെ, മസൂദിന്റെ നാല് അടുത്ത അനുയായികളും മരിച്ചുവെന്നും റിപ്പോർട്ട് ഉണ്ട്.
ആരാണ് മസൂദ് അസ്ഹർ ?
ജെയ്‌ഷെ മുഹമ്മദ് (ജെഎം) എന്ന ഭീകര സംഘടന സ്ഥാപിച്ച കുപ്രസിദ്ധ തീവ്രവാദിയാണ് മസൂദ് അസ്ഹർ. 1968 ജൂലൈ 10 ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂരിൽ ജനിച്ച ഇയാളുടെ മുഴുവൻ പേര് മൗലാന മസൂദ് അസർ എന്നാണ്. ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ട്. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ ഭീകരരിൽ ഒരാളാണ് ഇയാൾ.
1994-ൽ ജമ്മു കശ്മീരിൽ വെച്ച് ഇന്ത്യൻ സുരക്ഷാ സേന മസൂദിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതേ വർഷം തന്നെ ഇന്ത്യൻ എയർലൈൻസിന്റെ ഐസി-814 വിമാനം റാഞ്ചപ്പെട്ടു. ഇതിന് പകരമായി മസൂദിനെ വിട്ടയച്ചു. ഇതിനുശേഷം, 2001-ൽ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കപ്പെട്ടപ്പോൾ, ജെയ്‌ഷെ മുഹമ്മദിന്റെ പേര് ഉയർന്നുവന്നിരുന്നു.
കൂടാതെ 2016-ലെ പത്താൻകോട്ട് ആക്രമണത്തിലും ജെയ്‌ഷെയുടെ പേര് ഉയർന്നുവന്നു. ഇതിനുശേഷം, സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ജെയ്‌ഷെ ഏറ്റെടുത്തു.
എന്താണ് ജെയ്ഷ്-ഇ-മുഹമ്മദ് ?
2000-ൽ മസൂദ് അസ്ഹർ സ്ഥാപിച്ച ഒരു സംഘടനയാണിത്. കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കും ഇന്ത്യയ്‌ക്കെതിരായ ജിഹാദിനും പിന്തുണ നൽകുന്നതാണ് ഈ സംഘടന. പാകിസ്ഥാനിലെ ബഹവൽപൂരിൽ ഇത് സജീവമാണ്. 2019-ൽ ഐക്യരാഷ്‌ട്രസഭ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. അതിനുശേഷം ഇയാൾക്ക് യാത്രാ വിലക്കും സാമ്പത്തിക ഉപരോധങ്ങളും ഏർപ്പെടുത്തി.
മസൂദ് അസറിന്റെ കുടുംബത്തിലും അടുത്ത കൂട്ടാളികളിലും കൊല്ലപ്പെട്ടവർ ആരൊക്കെയാണ് ?
- 5 കുട്ടികൾ
- മൂത്ത സഹോദരി സാഹിബയും ഭർത്താവും
- അനന്തരവനും ഭാര്യയും
- മരുമകൾ
- 4 അടുത്ത കൂട്ടാളികൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക: