ഇസ്ലാമാബാദ് : ഇന്ത്യയ്‌ക്ക് അഭിമാനമായ ഓപ്പറേഷൻ സിന്ദൂറിനെ വില കുറച്ച് കാണിക്കാനുള്ള ശ്രമവുമായി കോൺഗ്രസ് നേതാവ് റാഷിദ് ആൽവി . വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ വളരെ കൃത്യതയോടെ ‘ഓപ്പറേഷൻ സിന്ദൂർ’ നടപ്പിലാക്കിയ ഇന്ത്യൻ സായുധ സേനയെക്കുറിച്ച് ലോകം പോലും അഭിമാനിക്കുമ്പോഴാണ് , റാഷിദ് ആൽവിയുടെ പ്രസ്താവന.
ഓപ്പറേഷൻ സിന്ദൂർ ഏറ്റവും കുറഞ്ഞ നടപടിയാണെന്നും, സർക്കാർ ആവശ്യപ്പെട്ടത് സായുധ സേന ചെയ്തുവെന്നുമാണ് ആൽവി പറഞ്ഞത് . പാകിസ്ഥാൻ, പാക് അധീന ജമ്മു & കാശ്മീർ എന്നിവിടങ്ങളിലെ ഭീകര വിക്ഷേപണ പാഡുകൾ നശിപ്പിച്ച ഓപ്പറേഷന്റെ വൻ വിജയത്തെ നിസ്സാരവൽക്കരിക്കാനായിരുന്നു ആൽവിയുടെ ശ്രമം .
കൂടാതെ, ഓപ്പറേഷൻ സിന്ദൂരിന് ശേഷം എല്ലാ തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ടോ എന്നും ഈ ഓപ്പറേഷനുശേഷം മറ്റൊരു പഹൽഗാം ഉണ്ടാകില്ലെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ എന്നും റാഷിദ് ആൽവി ചോദിച്ചു.ആൽവിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളും ഉയർന്നു കഴിഞ്ഞു . കോൺഗ്രസിന്റെ കാലത്ത് നടത്തിയ ഒരു സർജ്ജിക്കൽ സ്ട്രൈക്കിനെ കുറിച്ച് പറയാമോയെന്നും, രാജ്യം ഒരുമിച്ച് നിൽക്കുന്ന അവസരത്തിൽ മതത്തെ പറ്റി മാത്രം ചിന്തിക്കാൻ എങ്ങനെ കഴിയുന്നുവെന്നും ചിലർ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: