പഹൽഗാം : പഹൽഗാമിലെ ഭീകരാക്രമണത്തിന് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ , പക്ഷേ വിനോദസഞ്ചാരികൾ വീണ്ടും അവിടം സന്ദർശിക്കാൻ തുടങ്ങിയിരിക്കുന്നു. ഗുജറാത്ത്, കേരളം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ ഇവിടെ വരുന്നുണ്ട്. വിനോദസഞ്ചാരികൾ സെൽഫികൾ എടുക്കുന്നു, ഫോട്ടോകൾ എടുക്കുന്നു.
ഇന്ന് ഇപ്പോൾ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ “ഭാരത് മാതാ കീ ജയ്”, “ഹിന്ദുസ്ഥാൻ സിന്ദാബാദ്” എന്ന് മുദ്രാവാക്യം വിളിച്ചാണ് ഇവർ സ്വീകരിച്ചത് . ഇന്ത്യൻ സൈന്യം ഇന്നലെ രാത്രി പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് അഭിമാനത്തോടെ ഇവർ വിളിച്ചുപറയുന്നു. ഒരു ഭീകരർക്കും ഞങ്ങളെ തടയാൻ ആകില്ലെന്നും, ഇന്ത്യൻ സൈന്യം ഉള്ളതിനാൽ പഹൽഗാമിലേക്ക് വരാൻ ഭയമില്ലെന്നും വിനോദസഞ്ചാരികൾ പറയുന്നു.
അതേസമയം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ സൈനിക നടപടിക്ക് പിന്തുണയുമായി വിവിധ ലോകനേതാക്കള്‍ രംഗത്തെത്തി. സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ പിന്തുണയ്‌ക്കുന്നുവെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു. നിരപരാധികൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് ഒളിക്കാൻ ഒരു സ്ഥലവുമില്ലെന്ന് തീവ്രവാദികൾ അറിയണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: