തിരുവനന്തപുരം : ജൻമഭൂമി സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൃഷിയും പരിസ്ഥിതിയും വിഷയത്തിൽ സെമിനാർ നടന്നു. തിരുവനന്തപുരം പൂജപ്പുര മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചത്. എം. വിജയകുമാർ ഐഎഎസ് അധ്യക്ഷനായി.
മെഡലുകൾ ആദ്യം നൽകേണ്ടത് വിശപ്പ് അകറ്റുന്ന കർഷകർക്കാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ എം. വിജയകുമാർ പറഞ്ഞു. കൃഷി മൺമറഞ്ഞ് പോകുന്നുവെന്നു പറയുന്നത് വെറുതെയാണ്. നമുക്ക് ചുറ്റും സാമൂഹിക പ്രതിബന്ധതയുള്ള ഒരു പാട് കർഷകരെ ഇപ്പോൾ കാണാനാകുന്നുണ്ട്.
ബിരുദ ധാരികളായ ഒത്തിരി യുവാക്കൾ ഉന്നത ജോലികൾ ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങി. മനസ്സ് ഉണ്ടെങ്കിൽ എന്ത് സാധ്യമാകുമെന്നതിനുള്ള തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: