ന്യൂഡൽഹി : ഇന്ത്യ ആക്രമണം നിർത്തിയാൽ തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് . അതേസമയം പാകിസ്ഥാൻ മൂന്ന് ഇന്ത്യൻ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതായി നേരത്തെ നടത്തിയ പ്രസ്താവന ആസിഫ് പിൻവലിച്ചു.
ഇന്ത്യൻ സൈനികരിൽ ആരെയും പിടികൂടുകയോ തടവുകാരായി കൊണ്ടുപോകുകയോ ചെയ്തിട്ടില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിൽ ഓപ്പറേഷൻ സിന്ദൂർ എന്ന രഹസ്യനാമത്തിൽ കൃത്യമായ ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെയാണ് ആസിഫിന്റെ പ്രതികരണം . അതേസമയം രാജ്യത്ത് പലയിടങ്ങളിലുമുള്ള മദ്രസകളടക്കം പാകിസ്ഥാൻ അടച്ചു പൂട്ടിക്കഴിഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: