ന്യൂദൽഹി : ഭീകര സംഘടനകൾക്കും അവരെ പിന്തുണയ്‌ക്കുന്നവർക്കും ശക്തമായ സന്ദേശം നൽകി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ആസ്ഥാനങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ബുധനാഴ്ച ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന വ്യോമാക്രമണം നടത്തി. നിരോധിത ഭീകര സംഘടനകളായ ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്കർ-ഇ-തൊയ്ബ (എൽഇടി), ഹിസ്ബുൾ മുജാഹിദീൻ എന്നിവയുടെ ഒമ്പത് ഒളിത്താവളങ്ങളിലാണ് ഇന്ത്യൻ വ്യോമസേന രാത്രിയിൽ റെയ്ഡ് നടത്തിയത്.
ആക്രമണങ്ങളെത്തുടർന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലോകം ഭീകരതയോട് സഹിഷ്ണുത കാണിക്കരുത് എന്ന് എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിക്ക് ശേഷമായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
അതേ സമയം തീവ്രവാദ കേന്ദ്രങ്ങളെന്ന് കരുതുന്ന ബഹാവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലാഹ്, തെഹ്‌റ കലാനിലെ സർജൽ, കോട്‌ലിയിലെ മർകസ് അബ്ബാസ്, മുസാഫറാബാദിലെ സയ്യിദ്‌ന ബിലാൽ ക്യാമ്പ് എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ഇവയെല്ലാം ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: