വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്ത, എന്നാല്‍ വീടിന് തകരാര്‍ സംഭവിച്ച 63 പേര്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കി.നോ ഗോ സോണില്‍ ഉള്‍പ്പെട്ടതും എന്നാല്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ 20 പേരും ഗോ സോണില്‍ ഉള്‍പ്പെട്ടതും എന്നാല്‍ നഷ്ടപരിഹാരത്തിന് നേരത്തെ അപേക്ഷിച്ചിട്ടില്ലാത്തതുമായ 43 പേരുമാണ് മേപ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അപേക്ഷ നല്‍കിയത്.
വീട് നഷ്ടപ്പെടുകയും വീടിന് നാശനഷ്ടം സംഭവിക്കുകയും ചെയ്ത, ഗുണഭോക്തൃ പട്ടികയില്‍ ഇല്ലാത്ത, മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11,12 വാര്‍ഡുകളിലെ നോ ഗോ സോണ്‍ ഏരിയയില്‍ ഉള്ളവരും 10, 11,12 വാര്‍ഡുകളില്‍ ഗോ സോണില്‍പ്പെട്ടവരില്‍ വീടിന് നാശനഷ്ടം സംഭവിച്ചവരുമാണ് അപേക്ഷകര്‍.
ഗോ സോണ്‍ ഏരിയയിലെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച് വില്ലേജില്‍ ഇതുവരെ അപേക്ഷ കൊടുക്കാത്തവര്‍ക്ക് കൂടി അപേക്ഷ നല്‍കുന്നതിനുള്ള അവസരമാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: