തിരുവനന്തപുരം: വിദ്യാര്‍ഥിനികള്‍ വിചാരണയില്‍ മൊഴി മാറ്റിയതോടെ ആറ് പോക്സോ കേസുകളില്‍ ജയില്‍വാസം അനുഭവിച്ചുവന്ന അധ്യാപകന് ജാമ്യം.ജയിലിലായി 171-ാം ദിവസമാണ് ജാമ്യം.
അതിവേഗ സ്പെഷ്യല്‍ കോടതിയാണ് പ്രതിയായ സ്‌കൂള്‍ അധ്യാപകന് ജാമ്യം അനുവദിച്ച് ജയില്‍ മോചിതനാക്കിയത്.തിരുവനന്തപുരം നഗരത്തിലെ യുപി സ്‌കൂള്‍ അധ്യാപകന്‍ ബിനോജ് കൃഷ്ണക്കാണ് ജാമ്യം ലഭിച്ചത്.
സാക്ഷിക്കൂട്ടില്‍ കയറി വിദ്യാര്‍ഥിനികള്‍ തങ്ങളെ ലൈംഗിക ഉദ്ദേശ്യത്തോടെ അധ്യാപകന്‍ സ്പര്‍ശിച്ചെന്ന് ആദ്യം പൊലീസിന് നല്‍കിയ മൊഴി തിരുത്തി. അന്നത്തെ ദേഷ്യത്തിന് മൊഴി കൊടുത്തതാണെന്നാണ് കൂറുമാറിയ വിദ്യാര്‍ഥിനികള്‍ പറഞ്ഞത്.നേമം പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞ അധ്യാപകന്‍ കഴിഞ്ഞ നവംബര്‍ 11 ന് ആണ് അറസ്റ്റിലായത്.
വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് നേമം പൊലീസ് കേസെടുത്തത്. സ്‌കൂളിലെ കൗണ്‍സിലിംഗിലാണ് അധ്യാപകനെതിരെ കുട്ടികള്‍ അധ്യാപകനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. കേസെടുത്തതോടെ അധ്യാപകന്‍ ഒളിവില്‍പ്പോയി.
ബിനോജിനെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിനൊടുവില്‍ തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുമെന്ന് മനസിലായതോടെ അധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: