കറുകച്ചാല്‍: ജോലിക്ക് പോകവെ യുവതി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകം. കാഞ്ഞിരപ്പള്ളി സ്വദേശി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്‌ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി പുതുപ്പറമ്പില്‍ നീതു കൃഷ്ണന്‍ (36) ആണ് ഇന്നോവ വാഹനമിടിച്ച് മരിച്ചത്. സംഭവത്തില്‍ നീതുവിന്റെ മുന്‍ സുഹൃത്ത് അന്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭര്‍ത്താവുമായി ഏതാനും വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു നീതു കൃഷ്ണന്‍. ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടില്‍ നിന്നും കറുകച്ചാലിലേക്ക് നടന്നുവരുമ്പോള്‍ വെട്ടിക്കാവുങ്കല്‍ – പൂവന്‍പാറപ്പടി റോഡില്‍ ആയിരുന്നു അപകടം.
റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നീതുവിനെ നാട്ടുകാര്‍ കറുകച്ചാലിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവ സ്ഥലത്തു നിന്നും ഒരു കാര്‍ മല്ലപ്പള്ളി ഭാഗത്തേക്ക് ഓടിച്ചു പോകുന്നത് പ്രദേശവാസികളില്‍ ചിലര്‍ കണ്ടിരുന്നു. ഈ വാഹനം കേന്ദ്രീകരിച്ച് കറുകച്ചാല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
നീതുവും ഭര്‍ത്താവുമായി വിവാഹമോചന കേസ് നടന്നുവരികയായിരുന്നു.അന്‍ഷാദുമായുളള ബന്ധമാണ് വിവാഹമോചന കേസിലെത്താന്‍ കാരണമെന്നും പറയപ്പെടുന്നു.
തുടര്‍ന്നാണ് ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിന്‍തുടര്‍ന്നു പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: