ആലുവ : മുസ്ലീം പള്ളിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മലപ്പുറം കൊണ്ടോട്ടി വടക്കേക്കര കുന്നത്ത് വീട്ടിൽ മുഹമ്മദ് ജലാലുദ്ദീൻ (39) നെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.
പറമ്പയം ജുമാ മസ്ജിദ് പള്ളിയുടെ അകത്ത് കടന്ന് ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. സ്കൂട്ടറിൽ എത്തിയാണ് മോഷണം നടത്തിയത്.
ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ എസ്.ഐ ബൈജു കുര്യൻ, സീനിയർ സി പി ഒ മാരായ കെ.കെ നിഷാദ്, ടി.എൻ സജിത്ത്, ടി.എ കിഷോർ, ജിസൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: